ഞാൻഇത്തിരി നേരമെങ്കിൽഇത്തിരി നേരം ഞാൻ
വായിക്കണമെന്ന് ചിന്തയിൽ
ജാലക വാതിൽ തുറന്നിടും.
കണ്ണെടുക്കാതെ ഞാൻ
കാണുന്ന കാഴ്ചയിലെങ്ങുമേ
കണ്ണിനു കുളിരേകുമിലകളും
കിളികളും പൂക്കളും മാത്രം.
താളുകൾ മാറാതെ ചിന്തകൾ മാറാതെ
ജാലക വാതിൽ തിരിച്ചടക്കുമ്പോൾ
മാറ്റമില്ലാത്തതെന്നുമെൻ
മനസ്സിനും ചിന്തക്കും മാത്രം..!
(ആശയം: ചില്ല ആസ്മി)

❤️❤️❤️❤️🧚
ReplyDelete