പഠിക്കുന്ന കാലത്ത് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ഒരാളെയും സ്നേഹത്തേടെ ചേച്ചി എന്ന് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. എന്തിന്, ഞാൻ ഇന്നുവരെ ആരോടും ഇത്ര പെട്ടെന്ന് സൗഹൃദത്തിലായിട്ടുമില്ല.
എന്റെ രണ്ടാം വർഷ ബിരുദ പഠനകാലത്ത് ക്ലാസ്മുറിയിലേക്ക് വൈകി എത്തിയ പുതിയ സഹപാഠിയായിരുന്നു ജിസ്നേച്ചി . പ്രായം കൊണ്ട് എന്നേക്കാൾ ചെറുതായിട്ടും കല്യാണം കഴിഞ്ഞതിനാൽ ഞാൻ ജിസ്നേച്ചി എന്നാണ് വിളിച്ചത്. ജ്യേഷ്ഠൻ വിവാഹം കഴിച്ച പെൺകുട്ടി തന്നേക്കാൾ ഇളയതാണെങ്കിലും ഏട്ടത്തി എന്നു വിളിക്കുന്നില്ലേ, അപ്പോൾ ജിസ്നേച്ചി എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി. ആദ്യമൊക്കെ ആ വിളിയിൽ ഇഷ്ടക്കുറവ് കാണിച്ചെങ്കിലും ഇതാണ് കാരണം എന്നറിഞ്ഞപ്പോൾ അത് ജിസ്നേച്ചിക്കും ഇഷ്ടപ്പെട്ടു തുടങ്ങി.
ജിസ്നേച്ചി വിവാഹം ചെയ്തത് ഒരു പുരോഹിതനെ ആയിരുന്നു. സ്ഥലം മാറി വന്നതിനാലാണ് ജിസ്നേച്ചി ഞങ്ങളുടെ കോളേജിൽ ചേർന്നത്. ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹം എന്നും ജിസ്നേച്ചി എന്നോട് കാണിച്ചിരുന്നു. ചിലപ്പോൾ അതുകൊണ്ടാവാം ആ സൗഹൃദത്തിന് അതികകാലം ആയുസ്സില്ലാതെ പോയത്.
No comments:
Post a Comment