Wednesday, July 20, 2016

പുലരി

                   പുലരി

 പിന്നിട്ടനാളുകളിലേക്കായ് തനിയെ  
 നടന്നുനീങ്ങീടും നേരമെൻ-
 ഓർമ്മതൻ തൂവൽസ്പർശമായ് 
 നീയെന്നെ തൊട്ടുണർത്തി

 മഞ്ഞുപെയ്യുമീ പുലരിതൻവഴിവക്കിൽ 
 ഏകനായ് ഞാൻ നിന്നുടുമ്പോൾ 
 മഞ്ഞുതുള്ളികൾക്കിടയിലൂടെൻ 
 മിഴികളിൽ പതിഞ്ഞുനിൻ പൊൻകിരണം.

പാദങ്ങൾ പുൽകുമീപുൽനാമ്പിലും     
പൊഴിഞ്ഞുവീഴും പൂവിതൾ തുമ്പിലും 
കാണുന്നുഞാൻ നിൻ പൊൻകിരണമതി- 
ലലിയുന്നു ഞാനുമൊരുമഞ്ഞുതുള്ളിയായ്         
                        

2 comments: