Saturday, October 16, 2021

ബാല്യം


               ബാല്യം

എൻ ഓർമ്മതൻ ചെപ്പിലെ
നോവാർന്ന ഒരോർമ്മയായ്
അടർന്നു വീണൊരാ കാലമ-
തിന്നും കനലായെരിഞ്ഞിടുന്നു.

പൂവിനും പൂമ്പാറ്റകൾക്കും
പിന്നിലായ് ഓടിനടന്നകാലം
അമ്മതൻ വാത്സല്യത്തണലിൽ
കുറുമ്പുകാട്ടി നടന്നകാലം.

തറവാട്ടു മുറ്റത്തെ ചെത്തിയും
ആമോദം നിറയും സുഗന്ധിയും
ഇന്നു കാലത്തിൻ വികൃതിയിൽ
മാഞ്ഞുപോയൊരു ഓർമ്മമാത്രം.

      

1 comment: