മഴ
വെൺനിലാവിൻ രാപ്പാടിയായ്
വന്നെത്തിടും മഴപ്പക്ഷീ നീ..
കദനംചൊല്ലിടും കാറ്റിനായ്
ഏകുമോ സ്നേഹസ്വാന്തനം.
വിസ്മൃതിയിലണയാത്തൊരെൻ
ദുഃഖ ശകലങ്ങൾ പേറി നീ..
പെയ്തൊഴുകുമോ ഇനിയും
വറ്റാത്ത രാവിൻ മഴപ്പൂക്കളായ്.
നീയെൻ കിനാവിൽ നോവായ്
നിറഞ്ഞു പെയ്തിടുമ്പോൾ
ആത്മാവിലിറ്റി വീഴും തീരാ
നോവോർമ്മയീ മഴത്തുള്ളികൾ.

Nalla ezhuthukal😌❤️🧚
ReplyDelete